ട്യൂഷന്‍ കൂനിന്മേല്‍ കുരു എന്ന ഏര്‍പ്പാട് തന്നെയാ. സ്കൂള്‍ തുറക്കും
പഠിപ്പിക്കുന്നെ എന്ന് പോലും നോക്കില്ല.
ഐ.ഐ.ടി കോച്ചിങ്ങിനു കേറിയാല്‍ പിന്നെ ജീവനോടെ ഉണ്ടെന്ന് അറിയിക്കാന്‍
വേണ്ടി സ്കൂളില്‍ ആഴ്ചയില്‍ ഒരിക്കലോ മറ്റോ കേറും. അതുകഴിഞ്ഞാല്‍ അടുത്ത
ആഴ്ച വീണ്ടും കേറണമല്ലോ എന്ന് ശപിച്ചു കൊണ്ട് ഇറങ്ങും. നോര്‍ത്ത്
കോച്ചിംഗ് സെന്ററുകള്‍ തന്നെയാണ് ഈ സദുപദേശം ഇവര്‍ക്ക് നല്‍കുന്നത്.
എന്തിനാ എന്ന് ചോദിച്ചാല്‍ രണ്ടും മാനേജ് ചെയ്യാന്‍ നിന്നെ കൊണ്ട്
പറ്റില്ല എന്നായിരിക്കും മറുപടി. ചത്താലും ഐ.ഐ.ടി യില്‍ കേറിപ്പറ്റിയാല്‍
മതി എന്നാഗ്രഹമുള്ളത് കൊണ്ട് ആരും ചോദിക്കാറും ഇല്ല. തിരുവനന്തപുരത്തെ
പ്രമുഖ ഐ.ഐ.ടി കോച്ചിംഗ് സെന്ററുകളുടെ ഫീ സ്ട്രക്ചര്‍ ഇതാ
Time IIT coaching- 48k for 2 years (Scholarship also provided)
Brilliant tutorials- 80k + taxes (ടാക്സ് ഇവിടെ മാത്രമേ ഉള്ളു എന്ന് തോനുന്നു)
Zephyr IIT coaching – 25k for 1st year 30k for 2nd
എന്റെ സ്കൂളിലെ പകുതി ഐ.ഐ.ടി പ്രാന്തന്മാരും MathIIT യില്‍ ഉണ്ട്.
ലക്ഷങ്ങള്‍ വാരി എറിഞ്ഞു കോച്ചിങ്ങിനു കേറിയതിനു പുറമേ അവര്‍ വേറെ
സബ്ജക്റ്റ് ട്യൂഷനും പോകും. അതിനു വേണം വേറൊരു പതിനായിരം രൂപ. സ്കൂള്‍
ഒരു ഫോര്‍മാലിറ്റി മാത്രം. വല്ലപ്പോഴും ഒന്ന് തല കാണിച്ചിട്ട് പോകും.
ഇത്രയൊക്കെ പണം കൊടുത്തിട്ട് ഐ.ഐ.ടി യില്‍ കിട്ടുമോ എന്ന് ചോദിച്ചാല്‍ ഉത്തരം:-
എന്റെ അടുത്ത ചോദ്യം)
പത്തില്‍ ഡിസ്റ്റിങ്ഷന്‍ വാങ്ങിച്ച ആ ഐ.ഐ.ടി പ്രാന്തന്മാര്‍ തന്നെയാണ്
ക്ലാസ്സില്‍ ടോപ് ഫൈവിലും!
ടുഷ്യന്‍ ക്ലാസ്സില്‍ മാര്‍ക്ക് കുറഞ്ഞാല്‍ ബി.പി കൂടുന്ന അല്ലെങ്കില്‍
അഞ്ചോ പത്തോ മാര്‍ക്കു കൂടുതല്‍ കിട്ടിയാല്‍ അഡിഡാസും പുതിയ മൊബൈലും
പറയേണ്ടത്! ട്യൂഷനു പോകാണ്ട് എത്രയോ പേര്‍ വടക്കേ കേരളത്തില്‍ നിന്നും
തന്നെയാകും കൂടുതല്‍. എന്നിട്ടും വണ്ടി കയറ്റി കുട്ടികളെ തലസ്ഥാന
നഗരിയില്‍ അയക്കുന്ന എത്രയോ ‘പേരന്റ്സ്’!
തന്നെ ഒരു വ്യക്തമായ ഉത്തരം കാണില്ല, ഇതെല്ലാം എഴുതുന്ന എനിക്ക് പോലും!
ചിലര്‍ക്കിത് ടൈം പാസ് മാത്രം! ഇവര്‍ക്ക് മുന്‍പില്‍ ആകെപ്പാടെ രണ്ടേ
രണ്ടു ചോയിസേ ഉള്ളു – ഒന്നെങ്കില്‍ ഡോക്ടര്‍ ആവുക അല്ലെങ്കില്‍
പുച്ഛമായിരിക്കും!
വേണ്ടിയാണെന്ന് ഞാന്‍ പണ്ട് എവിടെന്നോ കേട്ടിട്ടുണ്ട്.
വിദ്യഭ്യാസത്തിന്റെ ഈ അസംസ്കാരിക കച്ചവടത്തെ തീര്‍ത്തും എതിര്‍ക്കുക
തന്നെ ചെയ്യണം. പിന്നെ വിദ്യാര്‍ഥികളെ ഇതിനു പ്രേരിപ്പിക്കുന്ന ഘടകത്തെ ഉന്മൂലനം ചെയ്യുക തന്നെ വേണം.






Raziman T V | റസിമാന്‍ ടി വി 3:08 pm on സെപ്റ്റംബര്‍ 12, 2010 Permalink |
പ്രണവിന് JEE കിട്ടിയെന്ന് വിചാരിക്ക്. ഏത് ബ്രാഞ്ചെടുക്കും?
വെറുതെ അറിഞ്ഞിരിക്കാനാണ്
pranavvarma1 4:06 pm on സെപ്റ്റംബര്‍ 12, 2010 Permalink |
ഫിസിക്സ്. അക്കാര്യത്തില്‍ മറിച്ചൊരു ചിന്തയില്ല!
Raziman T V | റസിമാന്‍ ടി വി 1:07 pm on സെപ്റ്റംബര്‍ 14, 2010 Permalink
ഇപ്പം ഇങ്ങനൊക്കെ പറയും. ജെ.ഇ.ഇ. കിട്ടിക്കഴിയുമ്പം കാണാം
ആ, ഏതായാലും എന്‍ട്രന്‍സ് കിട്ടട്ടെ. എന്നിട്ട് ഇങ്ങോട്ട് വാ – ഒരു കൊല്ലം നമുക്ക് അടിച്ചുപൊളിക്കാം
ശ്രീജിത് 3:54 pm on സെപ്റ്റംബര്‍ 13, 2010 Permalink |
തികച്ചും സത്യം…
നന്നായി അവതരിപ്പിച്ചിട്ടുണ്ട്.
പിന്നെ ‘ലോട്ടറി അടിച്ചോ?’ എന്ന ചോദ്യം ഇഷ്ടപ്പെട്ടു.